2024 ജൂലൈ 21 ഞായറാഴ്ച ഗോൾവേ സെൻ്റ് മേരീസ് ഹാളിൽ നടന്ന Indoor cricket Tournament-ൽ ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാരായി. പോർട്ട് ലീഷ് സെൻറ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.
അയർലണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗോൾവേ സെൻറ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗോൾവേയും പോർട്ട്ലീഷും തമ്മിൽ ഏറ്റുമുട്ടി. മത്സരം വീക്ഷിക്കുവാൻ ഒട്ടേറെ കുടുംബങ്ങൾ എത്തിച്ചേർന്നിരുന്നു. ഈ വർഷത്തെ ടൂർണ്ണമെന്റ് വൻവിജയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി ഗോൾവേയുടെ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ലിൻ ടീമിന്റെ ബിബിൻ മാത്യു ആണ് ബെസ്റ്റ് ബോളർ.