ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 8 മില്യൺ യൂറോയുടെ കൊക്കെയ്ൻ, കഞ്ചാവ്, എൽഎസ്ഡി, എംഡിഎംഎ എന്നിവ

ഡബ്ലിനിൽ ഗാർഡ നടത്തിയ റെയ്‌ഡിൽ 8 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ 11-ലെ The Ward-ൽ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഗാർഡയുടെ ഡബ്ലിൻ ക്രൈം ടീം പരിശോധന നടത്തിയത്.

കൊക്കെയിൻ, കഞ്ചാവ്, കെറ്റാമിൻ, എൽഎസ്ഡി, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. ഡബ്ലിനിൽ പലയിടത്തായി തുടർപരിശോധനയിലാണ് 1 മില്യൺ യൂറോ പണം, വാഹനങ്ങൾ, ഡിസൈനർ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു മദ്ധ്യവയസ്കനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: