വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള Hollilander-നെ അയര്‍ലണ്ടിലെ HSE ഔദ്യോഗിക സപ്ലയറായി അംഗീകരിച്ചിരിക്കുന്നു. HSE-യിലേയ്ക്ക് ഏജന്‍സി, ലോക്കം എന്നീ രീതികളില്‍ നഴ്‌സിങ് അസിസ്റ്റന്റുമാരെ സപ്ലൈ ചെയ്യുന്നതിനുള്ള Tier 2 മള്‍ട്ടി പാനല്‍ സപ്ലയര്‍ ലിസ്റ്റിലാണ് Hollilander-നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യാല്‍റ്റി നഴ്‌സുമാര്‍, മിഡ് വൈവ്‌സ് എന്നിവരെയും ഇത്തരത്തില്‍ Hollilander-ന് HSE-യിലേയ്ക്ക് റിക്രൂട്ട് ചെയ്യാം.
കഴിഞ്ഞ 15 വര്‍ഷമായി ഐറിഷ് ഹെല്‍ത്ത് കെയര്‍ രംഗത്ത് മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് Hollilander-ന്റേത്. ആവശ്യമായ സമയത്ത് സമയബന്ധിതമായും, കാര്യക്ഷമതയോടെയും ആരോഗ്യപ്രവര്‍ത്തകരെ സപ്ലൈ ചെയ്യുന്നതിലൂടെയാണ് Hollilander ഈ നേട്ടത്തിന് അര്‍ഹരായിരിക്കുന്നത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, മറ്റ് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം Hollilander വഴി ആരോഗ്യപ്രവര്‍ത്തകര്‍ നിയമനം നേടുന്നു.
HSE-ക്ക് കീഴിലുള്ള നഴ്‌സിങ് ഹോമുകള്‍, ആശുപത്രികള്‍, St. John of God, Tusla എന്നിവിടങ്ങളിലെ ഒഴിവുകളിലേയ്ക്ക് നിലവില്‍ Hollilander റിക്രൂട്ട്‌മെന്റ് നടത്തിവരികയാണ്. ഏജൻസി ഡിവിഷനിൽ ആയിരകണക്കിന് ഒഴുവുകൾ ആണുള്ളത് . നിയമനത്തിനായുള്ള HSE യോഗ്യതകള്‍ പൂര്‍ത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ Hollilander സഹായിക്കുന്നതാണ്.
HSE -യിൽ നിയമനം നേടാൻ ആഗ്രഹിക്കുന്നവർ ഐറിഷ്/ യൂറോപ്യൻ പൗരത്വമുള്ളവരോ, സ്റ്റാംപ് 1G, സ്റ്റാംപ് 1, സ്റ്റാംപ് 4 എന്നിവയിലേതെങ്കിലും വിസ ഉള്ളവരോ ആയിരിക്കണം.
അയർലണ്ടിൽ ഉടനീളം എല്ലാ കൗണ്ടികളിലും ഒഴിവുകൾ ഉള്ളതിനാൽ നിങ്ങളുടെ ലഭ്യത അനുസരിച്ചും, സൗകര്യപ്രദമായ സ്ഥലങ്ങളിലും Hollilander -ന് നിങ്ങൾക്കൊരു അവസരം കണ്ടെത്താൻ ആകും. മികച്ച ശമ്പളം, ഏജന്‍സി ജോലിക്കാര്‍ക്ക് ആഴ്ചതോറുമുള്ള കോംപെന്‍സേഷന്‍, സൗകര്യപ്രദമായ ഷിഫ്റ്റുകള്‍, ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനുള്ള സൗകര്യം എന്നിവ Hollilander-ന്റെ പ്രത്യേകതകളാണ്.
താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം:
agencyworkers@hollilander.com
0872763474