ലോങ്‌ഫോർഡിൽ വെടിവെപ്പ്; വയോധികന് പരിക്ക്

ലോങ്‌ഫോര്‍ഡ് ടൗണില്‍ വീടിന് സമീപം വെടിവെപ്പ്. ബുധനാഴ്ച വൈകിട്ട് 7.50-ഓടെ നടന്ന വെടിവെപ്പില്‍ 70-െേറ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ Mullingar Hospital-ല്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ഇവിടം സാങ്കേതികപരിശോധനകള്‍ക്കായി സീല്‍ ചെയ്തു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: