മേരി ലൂ മക്ഡൊണാൾഡിനും ഡ്രൂ ഹാരിസിനും വധഭീഷണി; അയർലണ്ടിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് എന്നിവര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന ഒരു വീഡിയോയിലാണ് മുഖംമൂടി ധരിച്ച പ്രതി മക്‌ഡൊണാള്‍ഡിനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതേ വീഡിയോയില്‍ കമ്മീഷണര്‍ ഡ്രൂ ഹാരിസിനെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് മക്‌ഡൊണാള്‍ഡ് ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗാര്‍ഡ പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഇയാളുടെ മേല്‍ Non-Fatal Offences Against the Person Act, 1997-ലെ സെക്ഷന്‍ 5 കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

ഭീഷണി ഭയപ്പെടുത്തുന്നതാണെങ്കിലും അക്കാരണത്താല്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് മക്‌ഡൊണാള്‍ഡ് വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: