ഇന്റർപോളിനൊപ്പം 21 രാജ്യങ്ങളിൽ ഗാർഡ റെയ്ഡ്; 63 അറസ്റ്റ്

ഇന്റര്‍പോളുമായി ചേര്‍ന്ന് ലോകത്തെ 21 രാജ്യങ്ങളിലായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ക്ക് മേല്‍ കുറ്റം ചുമത്തി.

രണ്ട് കാറുകള്‍, 49,000 യൂറോ വിലവരുന്ന വസ്തുവകകള്‍ എന്നിവ ഓപ്പറേഷനില്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ചോ, അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തോ ആണ് ഇവ വാങ്ങിയതെന്നാണ് നിഗമനം.

വ്യാജപേരുകളില്‍ തുടങ്ങിയ 17 ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി മരവിപ്പിച്ചു. 37 പരിശോധനകളിലായി 11 ഫോണുകള്‍ പിടിച്ചെടുക്കുകയും, 81,133 യൂറോയും, 260,953 ഡോളര്‍ ക്രിപ്‌റ്റോ കറന്‍സിയും പിടികൂടുകയും ചെയ്തിട്ടുണ്ട്.

ഡബ്ലിന്‍, കെറി, ലീഷ്, ടിപ്പററി, ഗോള്‍വേ എന്നിവിടങ്ങളിലെ ഗാര്‍ഡ അംഗങ്ങളാണ് ഇന്റര്‍പോളിനൊപ്പം ഓപ്പറേഷനില്‍ പങ്കെടുത്തത്.

Share this news

Leave a Reply

%d bloggers like this: