നാലു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഐസ് ഇട്ട ഡ്രിങ്കുകൾ (slushies) നൽകരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (FSAI). ഇവയിൽ അടങ്ങിയിരിക്കുന്ന ഗ്ലിസറോൾ, കുട്ടികളിൽ ഛർദ്ദി, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് പുറമെ മുതിർന്നവർ ആയാലും ഇത്തരം പാനീയങ്ങൾ ദിവസം ഒന്നിലധികം തവണ കുടിക്കാൻ പാടില്ല.
പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഗ്ലിസറോളിന് ഇയു അംഗീകാരം ഉള്ളതാണ്. ഐസ് ഇട്ട ഇത്തരം പാനീയങ്ങൾക്ക് കൊഴുപ്പ് പകരുന്നത് ഗ്ലിസറോൾ ആണ്. പൊതുവെ ഗ്ലിസറോൾ ഹാനികരമല്ലെങ്കിലും കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ആശങ്ക.
ഗ്ലിസറോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക, പാനീയത്തിൽ ഗ്ലിസറോൾ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പരസ്യപ്പെടുത്തുക, FSAI മുന്നറിയിപ്പിനെ പറ്റി ഉപഭോക്താക്കളെ അറിയിക്കുക എന്നീ നിർദ്ദേശങ്ങൾ അധികൃതർ പാനീയ വിൽപ്പനക്കാർക്ക് നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://www.fsai.ie/consumer-advice/food-safety-and-hygiene/advice-for-consumers-regarding-consumption-of-slus