അയർലണ്ടിൽ ഗ്യാസിന് ഡിമാൻഡ് കുറഞ്ഞു; ജൂണിൽ മാത്രം കുറഞ്ഞത് 17%

അയർലണ്ടിൽ പൊതുവിൽ ഗ്യാസിന്റെ ഡിമാൻഡ് കുറഞ്ഞു. 2024 ആറു മാസം പിന്നിടുമ്പോൾ രാജ്യത്ത് ഗ്യാസിന്റെ ഉപഭോഗം 2023-ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് 3% ആണ് കുറഞ്ഞത്.

അതേസമയം ഈ കാലയളവിൽ രാജ്യത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചത് ഗ്യാസ് ആണെന്നും Gas Networks Ireland-ന്റെ ജൂൺ മാസത്തിലെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഈ വർഷം ആകെ വൈദ്യുതിയുടെ 43 ശതമാനവും ഗ്യാസ് ഉപയോഗിച്ച് ഉൽപാദിപ്പിച്ചപ്പോൾ 36 ശതമാനം വിൻഡ് മിൽ വഴി ഉൽപാദിപ്പിച്ചു.

ജൂൺ മാസത്തിലെ കണക്ക് എടുത്താൽ മെയ്‌ മാസത്തേക്കാൾ ഗ്യാസിന്റെ ഡിമാൻഡ് 17% കുറഞ്ഞു. 2023 ജൂണിനേക്കാൾ 8 ശതമാനവും. പക്ഷെ ജൂണിലെ വൈദ്യുതോൽപ്പാദനത്തിന്റെ 83 ശതമാനവും ഗ്യാസ് ഉപയോഗിച്ചാണ്.

രാജ്യത്ത് വൈദ്യുതോൽപ്പാദനത്തിന്റെ കാര്യത്തിൽ ഗ്യാസും, വിൻഡ് എനർജിയും പരസപര പൂരകമായാണ് പ്രവർത്തിക്കുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന് Gas Networks Ireland പറയുന്നു. വിൻഡ് ലഭിക്കാത്തപ്പോൾ ബാക്ക് അപ്പ്‌ ആയാണ് പ്രധാനമായും ഗ്യാസ് ഉപയോഗിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: