യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്സിറ്റി ആയി Trinity College Dublin; ആദ്യ 200-ൽ 5 ഐറിഷ് കോളജുകൾ

യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്‌സിറ്റിയായി Trinity College Dublin. QS European University Rankings 2025 റിപ്പോര്‍ട്ടില്‍ യൂറോപ്പിലെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ട്രിനിറ്റി അടക്കം അയര്‍ലണ്ടില്‍ നിന്നും അഞ്ച് യൂണിവേഴ്‌സിറ്റികളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ETH Zurich ആണ് ഒന്നാം സ്ഥാനത്ത്. 100 പോയിന്റ് ആണ് ഈ യൂണിവേഴ്‌സിറ്റി നേടിയത്. രണ്ട് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളാണ്. അവ യഥാക്രമം Imperial College London, University of Oxford, University of Cambridge, UCL in London, University of Edinburgh, University of Manchester, King’s College London എന്നിവയാണ്.

പാരിസിലെ Université PSL ഒമ്പതാം സ്ഥാനവും, സ്വിറ്റ്‌സലര്‍ലണ്ടിലെ EPFL പത്താം സ്ഥാനവും നേടി.

83.4 പോയിന്റ് നേടി പട്ടികയില്‍ 26-ആം സ്ഥാനത്താണ് ട്രിനിറ്റി. രാജ്യത്തെ മറ്റൊരു പ്രമുഖ യൂണിവേഴ്‌സിറ്റിയായ University College Dublin 51-ആം സ്ഥാനം നേടി.

University of Galway (98), University College Cork (105), University of Limerick (145), Dublin City University (152) എന്നിവയാണ് ആദ്യ 200-ല്‍ ഇടംനേടിയ മറ്റ് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍. Maynooth University (289), Technological University Dublin (296) എന്നിവയും 200-ന് ശേഷമുള്ള പട്ടികയിലുണ്ട്.

Share this news

Leave a Reply

%d bloggers like this: