ലിമറിക്കിൽ ബസ് ഡ്രൈവർക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ്

ലിമറിക്കില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. വെള്ളിയാഴ്ച ലിമറിക്ക് സിറ്റിയിലെ അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ബസില്‍ കയറിയ ഏതാനും ചെറുപ്പക്കാര്‍ സ്റ്റിയറിങ് സീറ്റിലിരിക്കുകയായിരുന്ന ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് Bus Eireann ഡ്രൈവറായ സ്ത്രീക്ക് കണ്ണിന് സമീപം പരിക്കേറ്റു.

പരിക്കേറ്റ ഡ്രൈവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.

ബസുകളില്‍ പൊലീസ് യൂണിറ്റിന്റെ സാന്നിദ്ധ്യം ഏര്‍പ്പെടുത്തുക എന്നത് അനിവാര്യമായിരിക്കുകയാണെന്ന് സംഭവത്തില്‍ തൊഴിലാളി സംഘടനയായ സിപ്റ്റു പ്രതികരിച്ചു. പൊതുഗതാഗതസംവിധാനങ്ങളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്കുകള്‍ കൊണ്ടുള്ള ആശങ്ക അറിയിക്കല്‍ അവസാനിപ്പിക്കണമെന്നും, സര്‍ക്കാര്‍ ശരിയായ നടപടിയെടുക്കണമെന്നും സിപ്റ്റുവിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഡിവിഷനല്‍ ഓര്‍ഗനൈസര്‍ അഡ്രിയന്‍ കെയ്ന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: