തനത് കലാരൂപങ്ങളുമായി “അരങ്ങ്” ഒരുക്കി ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024

ക്ലോൺമേൽ: കേരളത്തിൻറെ തനത് കലാരൂപങ്ങളെ അടുത്തറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ട് ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024 സംഘാടകർ. സമ്മർ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുന്ന അരങ്ങ് എന്ന പ്രത്യേക കലാപരിപാടിയിൽ കേരളത്തിൻറെ സ്വന്തം കലാരൂപമായ “കഥകളി” സുനിൽകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നതാണ്. ഉത്തരേന്ത്യൻ കലാരൂപങ്ങളിൽ അതിപ്രശസ്തമായ ശാസ്ത്രീയ നൃത്തമായ ‘കഥക്’ എന്ന കലാരൂപത്തിന്റെ പ്രദർശനം ഷെറിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നതാണ്. മോഹിനിയാട്ടത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

തിരുവാതിരനൃത്ത പ്രദർശനം, മത്സരം എന്നിവ സംഘടിപ്പിക്കുന്നതാണ്. നൃത്ത മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്.

അരങ്ങ് എന്ന ഭാരതീയ നൃത്തരൂപങ്ങളുടെ പ്രദർശനത്തിനും, മത്സരവിഭാഗത്തിലെക്കും ഉള്ള പ്രവേശനം തീർത്തും സൗജന്യമാണ്. ഭാരതത്തിൻറെ തനത് നാട്യരൂപങ്ങൾ അടുത്തറിയുവാനും മനസ്സിലാക്കുവാനും ആയുള്ള ഈ അവസരം ഏവരും ഉപയോഗിക്കണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

വിശദവിവരങ്ങൾക്ക്:

ദിയാ മത്തായി (0892256344)
ക്ലാര ജോർജ് (0873243501)

Share this news

Leave a Reply

%d bloggers like this: