അയർലണ്ടിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളെ നിരോധിക്കുന്നു

അയർലണ്ടിൽ എക്സ് എൽ ബുള്ളി ഡോഗുകളെ നിരോധിക്കുന്നു. ഈയിടെയായി ഈ ഇനത്തിൽ പെടുന്ന നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത് വർദ്ധിച്ച പശ്ചാലത്തിലാണ് അധികൃതരുടെ നടപടി.

രണ്ട് ഘട്ടമായാണ് നിരോധനം നടപ്പിലാക്കുക. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളുടെ ബ്രീഡിങ്, ഇറക്കുമതി, വിൽപ്പന, പുനരധിവാസം എന്നിവയ്ക്ക് നിരോധനം നിലവിൽ വരും. അതായത് അയർലണ്ടിൽ ഒക്ടോബർ മുതൽ പുതിയ ഉടമകൾ ഉണ്ടാകില്ല.

2025 ഫെബ്രുവരി 1 മുതൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ ഈ ഇനത്തിൽ പെട്ട നായ്ക്കളെ വളർത്തുന്നവർക്ക് ലൈസൻസ് ഉറപ്പാക്കുന്ന Certificate of Exemption നിർബന്ധമാക്കും. ഒപ്പം നായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ധരിപ്പിക്കുക, അവയെ വന്ധ്യംകരിക്കുക എന്നിവയും ചെയ്യണം.

ലിമറിക്കിൽ ഉടമയായ Nicola Morey എന്ന യുവതിയെ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട വളർത്തുനായ ആക്രമിച്ചു കൊന്നത് അടക്കമുള്ള സംഭവങ്ങളാണ് കർശന നടപടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കുട്ടികളടക്കം പലർക്കും ഈയിടെയായി ഈ ഇനത്തിൽ പെട്ട നായ്ക്കളുടെ കടിയേൽക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും നിരോധനം ഇല്ല.

Share this news

Leave a Reply

%d bloggers like this: