കോർക്കിൽ 200 പേർക്ക് ജോലി നൽകാൻ മോട്ടറോള

ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ വമ്പന്‍മാരായ മോട്ടറോള സൊലൂഷന്‍സ്, കോര്‍ക്കില്‍ 200 പേര്‍ക്ക് ജോലി നല്‍കും. കോര്‍ക്ക് സിറ്റി സെന്ററില്‍ സ്ഥാപിക്കാനിരിക്കുന്ന പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് വിവിധ ജോലി ഒഴിവുകള്‍ വരിക.

മോട്ടറോളയുടെ ലാന്‍ഡ് മൊബൈല്‍ റേഡിയോ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുക, ഭാവിയിലേയ്ക്കുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇവിടെ പ്രധാനമായും നടക്കുക.

വാര്‍ത്തയെ സംരഭകത്വവകുപ്പ് മന്ത്രി പീറ്റര്‍ ബേര്‍ക്ക് സ്വാഗതം ചെയ്തു. പ്രാദേശികമായ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: