ഗ്രീന്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി Roderic O’Gorman-നെ തെരഞ്ഞെടുത്തു. നിലവില്‍ ചില്‍ഡ്രണ്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി കൂടിയാണ് 42-കാരനായ O’Gorman. ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് O’Gorman ടിഡിയായി വിജയിച്ചത്.
സെനറ്ററായ Pippa Hackett-ഉം Roderic O’Gorman-ഉം ആയിരുന്നു പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ചത്. വോട്ടെടുപ്പില്‍ O’Gorman 984 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, Hackett-ന് 912 വോട്ടുകളാണ് ലഭിച്ചത്.
പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രി കൂടിയായ ഈമണ്‍ റയാന്‍ കഴിഞ്ഞ മാസം പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചതോടെയാണ് ഗ്രീന്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിന് വേണ്ടി തെരഞ്ഞെടുപ്പ് നടന്നത്. ഗ്രീന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു വോട്ടെടുപ്പ്.