ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് അബോർഷൻ വിരുദ്ധ റാലി; അബോർഷൻ അനുകൂല റാലി സംഘടിപ്പിച്ച് മറുപടിയും

ഡബ്ലിനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത് അബോര്‍ഷന്‍ വിരുദ്ധ റാലി. എല്ലാ വര്‍ഷവും നടക്കുന്ന ‘Rally For Life’-ന്റെ ഭാഗമായായിരുന്നു ശനിയാഴ്ചത്തെ ഈ ഒത്തുകൂടല്‍. Parnell Square മുതല്‍ Custom House വരെയാണ് മാര്‍ച്ച് നടന്നത്.

ഇതിന് പിന്നാലെ O’Connell Street-ല്‍ അബോര്‍ഷനെ പിന്തുണച്ചും ചെറിയൊരു സംഘം പങ്കെടുത്ത പ്രകടനം ഉച്ചയ്ക്ക് ശേഷം നടന്നു.

‘അബോര്‍ഷന്‍ ഭാവിലെ ഇല്ലാതാക്കും’ എന്നതടക്കമുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു അബോര്‍ഷന്‍ വിരുദ്ധരുടെ പ്രകടനം. ആറ് ആഴ്ച പ്രായമായ ഗര്‍ഭം അബോര്‍ട്ട് ചെയ്യാം എന്ന നിയമത്തില്‍ നിയന്ത്രണം വരുത്തുക, അബോര്‍ഷനായുള്ള നിലവിലെ കാത്തിരിപ്പ് കാലയളവായ മൂന്ന് ദിവസം എന്നത് നീട്ടുക മുതലായ ആവശ്യങ്ങളാണ് റാലി ഉയര്‍ത്തിയത്.

അതേസമയം മറുവശത്ത് 70 പേരടങ്ങിയ ഒരു ചെറിയ സംഘമാണ് അബോര്‍ഷന്‍ നടത്താനുള്ള അവകാശത്തിനായി വാദിച്ചുകൊണ്ട് പ്രകടനം നടത്തിയത്. ഇരു പരേഡുകളും പരസ്പരം കടന്നുപോകുന്നതിനിടെ അനിഷ്ടസംഭവങ്ങള്‍ തടയാനായി ഗാര്‍ഡയുടെ ശക്തമായ സാന്നിദ്ധ്യവും നഗരത്തിലുണ്ടായിരുന്നു. കാലങ്ങളുടെ പോരാട്ടത്തിന്റെ ഫലമായാണ് തങ്ങള്‍ അബോര്‍ഷന്‍ നിര്‍ത്തലാക്കണമെന്ന റഫറണ്ടത്തെ മറികടന്നതെന്നും, ലോകമെമ്പാടുമായി സ്ത്രീകളുടെയും, LGBTQ+ അംഗങ്ങളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും അബോര്‍ഷന്‍ അനുകൂല റാലിയുടെ സംഘാടക എമ്മ ഹെന്‍ഡ്രിക് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: