Sinn Fein-ന്റെ ജനപിന്തുണ 2020-ന് ശേഷം ഏറ്റവും താഴ്ന്ന നിലയിൽ; അയർലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Fine Gael

2020-ന് ശേഷം അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണ ഏറ്റവും താഴ്ന്ന നിലയില്‍. The Sunday Independent/Ireland Thinks നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ 18% പേരുടെ പിന്തുണ മാത്രമാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 4% പിന്തുണയാണ് പാര്‍ട്ടിക്ക് കുറഞ്ഞത്.

ഇക്കഴിഞ്ഞ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിക്കാതെ പോകുകയും ചെയ്തിരുന്നു. Fine Gael-നും, Fianna Fail-നും പിന്നിലാണ് നിലവില്‍ Sinn Fein-ന്റെ ജനപ്രീതി. ഈ രണ്ട് ഭരണകക്ഷി പാര്‍ട്ടികളും കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി Fine Gael ആണ്. 24% പേരുടെ പിന്തുണയാണ് പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 2% ആണ് പിന്തുണ വര്‍ദ്ധിച്ചത്. Fianna Fail 3% പിന്തുണ വര്‍ദ്ധിപ്പിച്ച് 20 ശതമാനത്തിലേയ്ക്കും എത്തിയിട്ടുണ്ട്.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

Fine Gael 24 (+2)
Fianna Fáil 20 (+3)
Sinn Féin 18 (-4)
Social Democrats 4 (-1)
Green Party 4 (nc)
Aontú 4 (+1)
Labour 3 (nc)
Solidarity-PBP 3 (+1)
Independents/Other 20 (-3)

ജൂലൈ 4, 5 തീയതികളിലായാണ് സര്‍വേ നടന്നത്.

Share this news

Leave a Reply

%d bloggers like this: