ഡബ്ലിനില്‍ ആക്രമണത്തില്‍ പരിക്കേറ്റ കനേഡിയന്‍ ടൂറിസ്റ്റ് അന്തരിച്ചു. ജൂണ്‍ 23-ന് രാത്രി O’Connell Street-ല്‍ വച്ചാണ് Neno Dolmajian എന്ന കനേഡിയന്‍ പൗരന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം Mater Hospital-ല്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പേരെ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
മരണപ്പെട്ടയുളുടെ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. ഇത് ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dolmajian-ന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നതായി പറഞ്ഞ Aontú നേതാവ് Peadar Toibín, ജനങ്ങള്‍ക്ക് അപകടരമായ ഇടമായി ഡബ്ലിനിലെ തെരുവുകള്‍ സ്ഥിരം മാറുന്നതായി അഭിപ്രായപ്പെട്ടു. ഡബ്ലിന് പുറമെ രാജ്യമെമ്പാടുമുള്ള ടൗണുകളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് സുരക്ഷ അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ യാദൃശ്ചികമല്ലെന്ന് വ്യക്തമാക്കിയ Toibín, ഗാര്‍ഡയുടെ എണ്ണക്കുറവാണ് ഇതിന് കാരണമെന്നും വിമര്‍ശനമുയര്‍ത്തി.