ഈ വരുന്ന ജൂലൈ 20-ആം തീയതി രാവിലെ 9 മണി മുതൽ രാത്രി 9 വരെ, ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന സമ്മർ ഫെസ്റ്റ് 2024-നോടനുബന്ധിച്ച് കുട്ടികൾക്കായി വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്തുന്നതാണ്. ഒരു പകൽ മുഴുവൻ കുട്ടികൾക്ക് ആവേശവും, അത്ഭുത കാഴ്ചകളും നിറയ്ക്കുന്ന “കിഡ്സ് കാർണിവൽ” ആണ് വരാൻ പോകുന്നത്.
കിഡ്സ് കാർണിവലിൽ കുട്ടികൾക്ക് വേണ്ടി ബൗൺസിങ് കാസിൽ, ബലൂൺ കാർവിങ്, ഫേസ് പെയിന്റിംഗ്, വിവിധ തലങ്ങളിലുള്ള പെയിന്റിംഗ് മത്സരങ്ങൾ, പൊയ്ക്കാൽ നടത്തം(Stilt walking), വളരെ വിപുലമായ രീതിയിലുള്ള സർക്കസ് പരിപാടികൾ എന്നിവ നടത്തുന്നതാണ്. ഇതിനൊപ്പം തന്നെ വിവിധതരത്തിലുള്ള ജീവികളെ അടുത്തറിയുന്നതിന് വേണ്ടിയിട്ടുള്ള ഒരു മൊബൈൽ സൂ (Mobile Zoo) കൂടി സംഘാടകർ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നുണ്ട്.
കുട്ടികളെ മായാ മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാനായി ഒരു മാജിക് ഷോയും, കിഡ്സ് കാർണിവലിൽ തയ്യാറാക്കിയിരിക്കുന്നു.
സമ്മർ ഫെസ്റ്റിന്റെ അന്ന് വാഹനം പാർക്കിങ്ങും, കുട്ടികൾക്ക് വേണ്ടിയിട്ടുള്ള കിഡ്സ് കാർണിവൽ എൻട്രിയും പൂർണ്ണമായും സൗജന്യമാണ്.
വിശദവിവരങ്ങൾക്ക്:
മാത്യു പി അഗസ്റ്റിൻ (0894687808)
റോണി ഫ്രാൻസിസ് (0894112129)
ലിജോ ജോസഫ് (0879086246)