അയര്‍ലണ്ടിലെ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന്റെ സ്‌റ്റോക്ക് കുറഞ്ഞ സാഹചര്യത്തില്‍ ജനങ്ങളോട് അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് The Irish Blood Transfusion Service (IBTS). കുറഞ്ഞത് ഏഴ് ദിവസത്തേയ്‌ക്കെങ്കിലുമുള്ള രക്തം സ്റ്റോക്ക് ചെയ്യാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഒ നെഗറ്റീവ്, ബി നെഗറ്റീവ് ബ്ലഡ്ഡിുകളുടെ രണ്ട് ദിവസത്തെ സ്‌റ്റോക്ക് മാത്രമേ് ഉള്ളൂ.
രാജ്യത്തെ ആശുപത്രികളില്‍ ഈയിടെയായി അനുഭവപ്പെടുന്ന വന്‍ തിരക്കാണ് രക്തത്തിന്റെ സ്റ്റോക്ക് കുറയുന്നതിലേയ്ക്ക് നയിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2,600 യൂണിറ്റ് ബ്ലഡ്ഡുകളാണ് തങ്ങള്‍ നല്‍കിയതെന്നും, അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കാണ് ഇതെന്നും IBTS ഓപ്പറേഷന്‍സ് ഡയറക്ടര്‍ പോള്‍ മക്കിന്നി വ്യക്തമാക്കി. അതിന് രണ്ടാഴ്ചയ്ക്ക് ശേഷവും 2,400 യൂണിറ്റ് നല്‍കേണ്ടിവന്നു.
പലരും വേനലവധിക്കായി യാത്ര പോയത് പുതുതായി രക്തം ലഭിക്കുന്നത് കുറച്ചു. രാജ്യത്തെ കോവിഡ് അടക്കമുള്ള രോഗങ്ങളുടെ വര്‍ദ്ധനയും തിരിച്ചടിയായി.
അതേസമയം പൊതുവെ പുതിയ രക്തദാതാക്കളെ ലഭിക്കാന്‍ തങ്ങള്‍ പ്രയാസം നേരിടുന്നുണ്ടെന്നും, പ്രത്യേകിച്ചും പുതിയ ആഫ്രിക്കന്‍ വംശജരായ ദാതാക്കളെ ആവശ്യമാണെന്നും മക്കിന്നി വ്യക്തമാക്കി. ചെറുപ്പക്കാരായ ദാതാക്കളെയും അധികമായി വേണം.
രക്തം ദാനം ചെയ്യാനായി:
ഫോണ്‍- 1800 731 137
വെബ്‌സൈറ്റ്- https://www.giveblood.ie/