ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്; ആവേശകരമായ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്‌

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയ്ക്ക്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 7 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റിയില്‍ കിരീടം നേടുന്നത്.

സ്‌കോര്‍:
ഇന്ത്യ 176-7 (20 ഓവര്‍)
സൗത്ത് ആഫ്രിക്ക 169-8 (20 ഓവര്‍)

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 23 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതോടെ കാര്യം ചെറിയ പരുങ്ങലിലായി. തൊട്ടു പിന്നാലെ ഋഷഭ് പന്തും കൂടാരം കയറി. സൂര്യകുമാര്‍ യാദവിനും പിടിച്ച് നില്‍ക്കാനാകാതെ വന്നതോടെ സ്‌കോറിങ് പതിയെയായി. എങ്കിലും 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെയും, പൊസിഷന്‍ മാറി നേരത്തെയിറങ്ങിയ അക്‌സര്‍ പട്ടേലിന്റെയും (31 പന്തില്‍ 47) ബലത്തില്‍ മാന്യമായ സ്‌കോറില്‍ ഇന്ത്യ എത്തി. 16 പന്തില്‍ 27 റണ്‍സ് സംഭാവന ചെയ്ത് ശിവം ദുബെയും തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണെങ്കിലും സൗത്ത് ആഫ്രിക്ക പിന്നീട് വന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നടത്തിയത്. ക്വിന്റന്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31) എന്നിവരും പിന്നീട് 27 പന്തില്‍ 52 റണ്‍സുമായി ഹെയ്ന്റിക്ക് ക്ലാസനും സൗത്ത് ആഫ്രക്കയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും 16-ആം ഓവറില്‍ ക്ലാസന്റെ വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യയെ കളിയിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ക്ലാസന് പിന്നാലെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയും, റണ്‍സ് നല്‍കാതെ വരിഞ്ഞുമുറുക്കിയും ബൗളര്‍മാര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

Share this news

Leave a Reply

%d bloggers like this: