കിൽക്കെന്നി ആശുപത്രിയിൽ കോവിഡും, നോറോവൈറസ് ബാധയും: സന്ദർശകർക്ക് വിലക്ക്

കോവിഡ് ബാധയെത്തുടര്‍ന്ന് കില്‍ക്കെന്നിയിലെ St Luke’s General Hospital-ല്‍ സന്ദര്‍ശകനിയന്ത്രണം. കോവിഡിനൊപ്പം ഛര്‍ദ്ദിക്ക് കാരണമാകുന്ന അണു പടര്‍ന്നുപിടിച്ചതും സന്ദര്‍ശകരെ വിലക്കുന്നതിന് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവില്‍ വന്നു.

കോവിഡ് ബാധ നിയന്ത്രിക്കേണ്ടതിന് വിലക്ക് അനിവാര്യമായി വന്നിരിക്കുകയാണെന്ന് ആശുപത്രിയുടെ നടത്തിപ്പുകാരായ Ireland East Hospital Group (IEHG) വക്താവ് പറഞ്ഞു. കോവിഡിന് പുറമെ ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന നോറോവൈറസ് ബാധയും ആശുപത്രിയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വാര്‍ഡുകളിലേയ്ക്കുള്ള പ്രവേശനം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് വക്താവ് അറിയിച്ചു.

ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സയ്ക്ക് എത്തുന്നത് പരമാവധി ഒഴിവാക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍ കഴിവതും ജിപിമാരെയോ, ക്ലിനിക്കുകളെയോ സമീപിക്കാനാണ് നിര്‍ദ്ദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം St Luke’s General Hospital-ലെത്താം.

Share this news

Leave a Reply

%d bloggers like this: