അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ഇന്ന് (ജൂണ്‍ 28) മുതല്‍ ഡബ്ലിനില്‍. തന്റെ പുതിയ സംഗീത ആല്‍ബമായ മിഡ്‌നൈറ്റ്‌സിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടുമായി നടത്തുന്ന ‘ഇറാസ്’ ടൂറിന്റെ ഭാഗമായാണ് ടെയ്‌ലര്‍ അയര്‍ലണ്ടിലെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തിലാണ് സംഗീതപരിപാടി നടക്കുക.
80,000 പേരെ ഉള്‍ക്കൊള്ളാവുന്ന അവൈവ സ്റ്റേഡിയത്തിലെ എല്ലാ ടിക്കറ്റുകളും പരിപാടിയുടെ തീയതി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ വിറ്റു തീര്‍ന്നിരുന്നു.
വൈകിട്ട് 5 മണിയോടെയാണ് സ്‌റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം ആരംഭിക്കുക. അതിനും 45 മിനിറ്റ് മുമ്പായി എത്താനാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനു മുമ്പ് എത്തുന്നവരുടെ കൈയില്‍, നേരത്തെ എന്‍ട്രി നല്‍കുന്ന വിഐപി ടിക്കറ്റ് കയ്യിലില്ലാത്തപക്ഷം അവരെ ഗാര്‍ഡ തിരികെ പറഞ്ഞയയ്ക്കുന്നതായിരിക്കും.
6 മണിക്ക് പരിപാടി ആരംഭിക്കും. ആദ്യ പരിപാടി അമേരിക്കന്‍ റോക്ക് ബാന്‍ഡായ പാരമോറിന്റെതായിരിക്കും. അതിന് ശേഷം 7.30-ഓടെ ടെയ്‌ലര്‍ സ്വിഫ്റ്റ് വേദിയിലെത്തും. 11 മണി വരെ ടെയ്‌ലറിന്റെ പരിപാടി തുടരും.