കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു

കിൽക്കനിയിലെ  പ്രശസ്ത ഇവന്റ് ഗ്രൂപ്പായ Grant Event Makers (GEM)-ന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന ‘ഇളയനിലാ’ സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീത സംഗമത്തിൽ ഗായകൻ അഫ്സലിന്റെ  കൂടെ മലയാളത്തിലെ അനുഗ്രഹീത ഗായകരായ പ്രസീദ ചാലക്കുടി (അജഗജാന്തരം  “ഒള്ളുള്ളേരി ” ) ഗായകൻ അതുല്‍ നറുകര (കടുവ  ” പാലാപ്പള്ളി”) ഗായിക ജാനകി നായർ, അഖില ആനന്ദ്, മിമിക്രി ആർട്ടിസ്റ്റ് ദിലീപ് കലാഭവൻ തുടങ്ങിയവരും പങ്കെടുക്കുന്നു.

GEM കിൽക്കനിയും Mass Events Ireland ചേർന്ന് സംഘടിപ്പിക്കുന്ന ഈ സംഗീതനിശ നടത്തപ്പെടുന്നത് കിൽക്കനിയിലെ New Park ഹോട്ടലിന്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ്. അയർലണ്ടിലെ സൗത്ത് – ഈസ്റ്റ് മേഖലയിലെ കൗണ്ടികളിൽ
താമസിക്കുന്ന കലാസ്വാദകരായ മലയാളി സമൂഹത്തിന് സന്തോഷകരമായ ഈ പരിപാടിയുടെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

https://search.app/3JsyDJz4DKw8nqGZA

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ശ്യാം ഷണ്മുഖൻ :0874213209
ഫെബിൻ കുരുവിള :0894728727

Share this news

Leave a Reply

%d bloggers like this: