ഡൈവിംഗ് പരിപാടിക്കിടെ അപകടം: ഡോണഗലിൽ ഒരു മരണം, മറ്റൊരാൾ ആശുപത്രിയിൽ

കൗണ്ടി ഡോണഗലില്‍ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ഓടെ Teelin Bay പ്രദേശത്തെ ബീച്ചിലായിരുന്നു സംഭവം.

പ്രാദേശികമായ ഡൈവിങ് പരിപാടിക്കിടെയായിരുന്നു അപകടം. മുങ്ങിപ്പോയ രണ്ട് പുരുഷന്മാരെ പുറത്തെടുത്തെങ്കിലും ഇതില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തിന് 40-ലേറെ പ്രായമുണ്ട്.

60-ലേറെ പ്രായമുള്ള മറ്റൊരാളെ University Hospital Galway-യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: