വയനാട് സ്വദേശി അയർലണ്ടിൽ അന്തരിച്ചു

വയനാട് സ്വദേശിയായ സ്റ്റെഫി ബൈജു (35) അയർലണ്ടിൽ അന്തരിച്ചു. ഓടപ്പള്ളം വാർഡ് മെമ്പർ കരവട്ടാറ്റിൻകര കെ.കെ സ്കറിയയുടെ മൂത്തമകനും അയർലണ്ട് മലയാളിയുമായ ബൈജുവിന്റെ ഭാര്യയാണ്. പ്രസവാനന്തരമുണ്ടായ സങ്കീർണ്ണതകളെ തുടർന്നായിരുന്നു വിയോഗം. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല.

റീജണൽ ഹോസ്പിറ്റൽ കെറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റെഫി.

സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

Share this news

Leave a Reply

%d bloggers like this: