Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്

ഭരണകക്ഷിയായ Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്. പാര്‍ട്ടിയുടെ നേതാവും, ഉപപ്രധാനമന്ത്രിയുമായി മീഹോള്‍ മാര്‍ട്ടിനാണ് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ പുതിയ ഉപനേതാവായി പ്രഖ്യാപിച്ചത്.

ഇന്ന് വൈകിട്ട് Leinster House-ന് പുറത്ത് നടന്ന പത്രസമ്മേളനത്തിലാണ് നിലവില്‍ സഹമന്ത്രിയായി സ്ഥാനമനുഷ്ഠിക്കുന്ന ജാക്ക് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ സുപ്രധാന പദവിയേല്‍പ്പിക്കുന്നതായി മാര്‍ട്ടിന്‍ പ്രഖ്യാപിച്ചത്.

2020-ല്‍ ഗോള്‍ഫ് ഗേറ്റ് വിവാദത്തിന് പിന്നാലെ ഡാര കാലറി സ്ഥാനമൊഴിഞ്ഞതിന് ശേഷം പാര്‍ട്ടിക്ക് പുതിയ ഉപനേതാവ് വരുന്നത് ഇതാദ്യമായാണ്. അതേസമയം വരുന്ന പൊതുതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയായിരിക്കുമെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: