സ്ലൈഗോ, അയർലൻഡ് /കണ്ണൂർ : സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ , സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ പിതാവ് പോണാട്ട് കുര്യാക്കോസ് നിര്യാതനായി.
സംസ്‍കാരം ജൂൺ 12 ബുധനാഴ്ച പരേതന്റെ മാതൃ ഇടവക ആയ കണ്ണൂരിലെ മേലേചൊവ്വയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയത്തിൽ ഉച്ചക്ക് നടത്തി.
തലശ്ശേരി അതിരൂപത മുൻ വികാർ ജനറലായിരുന്ന ഫാ.എബ്രഹാം പോണാട്ട് മുഖ്യ കാർമികത്വം വഹിച്ചു.
മക്കൾ ആൽബർട്ട് കുര്യാക്കോസ് (അയർലണ്ട്), ആൽവിൻ കുര്യാക്കോസ് (ഇംഗ്ലണ്ട്). മരുമക്കൾ ലിജിനാ ജോർജ് (അയർലണ്ട്), അയന ക്രിസ്റ്റഫർ (ഇംഗ്ലണ്ട്).
പരേതനായ മൈക്കിൾ കുര്യാക്കോസ്, ഫോംലാൻഡ് എന്ന വ്യാപാരനാമത്തിൽ ബാംഗ്ലൂരിലും, കണ്ണൂരിലും മെത്ത നിർമാണവും വിതരണവും നടത്തിവന്നിരുന്നു .ബിസിനസിലേക്ക് കടക്കുന്നത് മുൻപ് കുറെക്കാലം അധ്യാപകനായും ജോലി നോക്കിയിരുന്നു.