ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് പിടികൂടി. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് റൈഫിള്‍ തോക്ക് കണ്ടെടുത്തത്.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തെരുവുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയ റെയ്ഡിനെ അഭിനന്ദിക്കുന്നതായി ചീഫ് സൂപ്രണ്ട് Michael McNulty പറഞ്ഞു.
പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യം തുടരുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ നടത്തിവരുന്ന ശ്രമങ്ങളുടെ തെളിവാണിതെന്നും McNulty കൂട്ടിച്ചേര്‍ത്തു.