അയർലണ്ടിലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം; 14 സീറ്റുകളും തികയ്ക്കാൻ വോട്ടെണ്ണലിന് ദിവസങ്ങളെടുത്തേക്കും

അയര്‍ലണ്ടിലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇതുവരെ വിജയിച്ചത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. രണ്ട് ദിവസത്തെ എണ്ണലില്‍ അയര്‍ലണ്ട് സൗത്ത് മണ്ഡലത്തിലെ Fine Gael സ്ഥാനാര്‍ത്ഥിയായ Seán Kelly മാത്രമാണ് വിജയം നേടിയത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 114,761 എന്ന ക്വോട്ട 8,000-ലധികം വോട്ടുകള്‍ക്ക് മറികടന്ന Kelly, ഈ തെരഞ്ഞെടുപ്പില്‍ നിന്നുള്ള അയര്‍ലണ്ടിലെ ആദ്യ MEP ആയി.

മൂന്നാം ദിവസത്തിലേയ്ക്ക് എണ്ണല്‍ കടന്നിട്ടും ഇതുവരെ മറ്റ് വിജയികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആകെയുള്ള 14 സീറ്റുകളും പൂര്‍ത്തിയാക്കാനായി ദിവസങ്ങള്‍ നീളുന്ന വോട്ടെണ്ണല്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.

ആദ്യ റൗണ്ടിലെ എണ്ണലില്‍ തന്നെ വിജയം രുചിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷവാനാണെന്ന് Seán Kelly പ്രതികരിച്ചു.

അതേസമയം കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ 949 സീറ്റുകളില്‍ 937 എണ്ണത്തിലും വിജയികളെ പ്രഖ്യാപിച്ചപ്പോള്‍, 244 സീറ്റുകളുമായി Fianna Fail ആണ് മുന്നില്‍. 242 സീറ്റുകളുമായി Fine Gael തൊട്ടുപിന്നിലുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein 100 സീറ്റുകളും തികച്ചു.

മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില ഇപ്രകാരം:
ഗ്രീന്‍ പാര്‍ട്ടി 23
ലേബര്‍ പാര്‍ട്ടി 56
സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 35
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി 13
Aontu 8
സ്വതന്ത്രര്‍ 183
മറ്റുള്ളവര്‍ 33

Share this news

Leave a Reply

%d bloggers like this: