ഡബ്ലിനിൽ ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടു; ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കൗണ്ടി ഡബ്ലിനിലെ Ongar-ല്‍ നടന്ന അക്രമസംഭവത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ നിലവില്‍ Blanchardstown-ലെ Connolly Hospital-ല്‍ ചികിത്സയിലാണ്.

ആക്രമണം നടന്ന പ്രദേശത്ത് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.
Blanchardstown Garda Station- 01 666 7000
Garda Confidential Line on 1800 666 111,

Share this news

Leave a Reply

%d bloggers like this: