കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ; വിജയത്തിളക്കവുമായി Fianna Fail-ഉം Fine Gael-ഉം

അയര്‍ലണ്ടിലെ വിവിധ ലോക്കല്‍ കൗണ്‍സിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക്. 949 സീറ്റുകളിലെ 826 സീറ്റുകളിലും ഇതിനോടകം വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ പ്രധാന പ്രതിപക്ഷമായ Sinn Fein കിതയ്ക്കുകയാണ്. 91 സീറ്റുകളാണ് ഇതുവരെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം ഭരണകക്ഷികളായ Fianna Fail 205 സീറ്റും, Fine Gael 215 സീറ്റും പിടിച്ച് കരുത്ത് തെളിയിച്ചു. മറ്റൊരു ഭരണകൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടി 21 സീറ്റുകളിലും വിജയിച്ചു.

മലയാളികളായ ബേബി പെരേപ്പാടന്‍, മകന്‍ ബ്രിട്ടോ പെരേപ്പാടന്‍, ഫെല്‍ജിന്‍ ജോസ് എന്നിവരും വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

ലേബര്‍ പാര്‍ട്ടി 52, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 32, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി 10, Aontu 7, സ്വതന്ത്രര്‍ 164, മറ്റുള്ളവര്‍ 29 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

2019-ലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 81 സീറ്റുകള്‍ മാത്രം നേടി പുറകോട്ട് പോയ Sinn Fein, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും നേരിയ സീറ്റുകള്‍ മാത്രമേ വര്‍ദ്ധിപ്പിക്കാനായിട്ടുള്ളൂ.

അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റ്, ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. ഫലങ്ങള്‍ അറിവായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: