ഡബ്ലിൻ സിറ്റി കൗൺസിൽ തെരെഞ്ഞെടുപ്പ്: തിളങ്ങുന്ന ജയവുമായി മലയാളിയായ ഫെൽജിൻ ജോസ്

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ Cabra-Glasnevin മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മലാളിയായ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫെല്‍ജിന്‍ ജോസിന് വിജയം. 12-ആം റൗണ്ട് വോട്ടെണ്ണലിലാണ് ഫെല്‍ജിന്‍ വിജയമുറപ്പിച്ചത്.

തന്റെ ഒമ്പതാം വയസില്‍ അയര്‍ലണ്ടിലെത്തിയ ഫെല്‍ജിന് സ്വന്തം നാടിനെക്കാള്‍ പരിചിതമാണ് ഇവിടം. ഗതാഗത മേഖലയില്‍ പൊതുപ്രവര്‍ത്തനം നടത്തുകവഴി ഡബ്ലിനിലെ പൊതുസമൂഹത്തിന് സുപരിചിതനായ ഫെല്‍ജിന്‍, ഡബ്ലിന്‍ കമ്മ്യൂട്ടര്‍ കൊയാലിഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനവും വഹിക്കുന്നു.

DCU-വില്‍ നിന്നും ആസ്‌ട്രോഫിസിക്‌സ് പഠനം പൂര്‍ത്തിയാക്കിയ ഈ ചെറുപ്പക്കാരന്‍ നിലവില്‍ റെന്യൂവബിള്‍ ഹൈഡ്രജന്‍ ജനറേഷന്‍ എന്ന വിഷയത്തില്‍ DCU-വില്‍ തന്നെ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.

Share this news

Leave a Reply

%d bloggers like this: