അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ വന്‍ തിരിച്ചടി നേരിട്ട് പ്രധാന പ്രതിപക്ഷപാർട്ടിയായ Sinn Fein. അതേസമയം സർക്കാർ കക്ഷികളായ Fianna Fail, Fine Gael എന്നിവർ സീറ്റുകൾ സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ്.
949 കൗണ്‍സില്‍ സീറ്റുകളിലെ വോട്ടെണ്ണൽ തുടരുന്നതിനിടെ ഏറ്റവും പുതിയ സീറ്റ് നില ഇപ്രകാരം:
ആകെ എണ്ണിയ സീറ്റുകൾ- 225
Fianna Fail- 61
Fine Gael- 71
Sinn Fein- 14
ഗ്രീന്‍ പാര്‍ട്ടി- 3
ലേബര്‍ പാര്‍ട്ടി- 11
സോഷ്യല്‍ ഡെമോക്രാറ്റ്സ്- 4
പീപ്പിൾ ബിഫോർ പ്രോഫിറ്റ് സോളിഡാരിറ്റി- 0
Aontú- 2
സ്വതന്ത്രര്‍- 52
മറ്റുള്ളവര്‍- 7
അടുത്ത തവണ Sinn Fein അധികാരത്തില്‍ വരുമെന്ന പ്രതീക്ഷകള്‍ ഇല്ലാതായിരിക്കുകയാണെന്നാണ് വോട്ടണ്ണലിന്റെ ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നതെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ വകുപ്പ് മന്ത്രി പാസ്കല്‍ ഡോണഹോ പറഞ്ഞു.
Sinn Fein-ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിപ്രായസര്വേകളിലെല്ലാം വലിയ തരത്തിലുള്ള ജനപിന്തുണയുണ്ടെന്നായിരുന്നെങ്കിലും, ഈയിടെ പുറത്തുവന്ന സര്‍വേകളില്‍ പിന്തുണ തുടര്‍ച്ചയായി കുറയുന്നത് വ്യക്തമായിരുന്നു. അതേസമയം Fine Gael-ന്റെ പുതിയ നേതാവായും, പ്രധാനമന്ത്രിയായും സൈമണ്‍ ഹാരിസ് എത്തിയതോടെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ദ്ധിച്ചിരുന്നു. മറ്റൊരു സര്‍ക്കാര്‍ കൂട്ടുകക്ഷിയായ Fianna Fail-ന് ആകട്ടെ തങ്ങളുടെ ജനപിന്തുണ കുറയാതെ കാക്കാനും കഴിഞ്ഞു.
അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കുള്ള വോട്ടെണ്ണലും ഇന്ന് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഫലമറിയാന്‍ മറ്റ് ഇയു രാജ്യങ്ങളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കണം.