അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന വീണ്ടും ഇടിഞ്ഞു. ഈ വര്‍ഷം 21.85% ഇടിവാണ് പുതിയ ഇവികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആകെ വിപണിവിഹിതത്തില്‍ 13 ശതമാനത്തിലേയ്ക്കും വില്‍പ്പന താഴ്ന്നു. അതേസമയം രാജ്യത്തെ ആകെ കാര്‍ വില്‍പ്പന 3.8% വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ 33.3 ശതമാനവും പെട്രോള്‍ കാറുകളാണ്. 23% ആണ് ഡീസല്‍ കാറുകള്‍.
ഇവി വില്‍പ്പന കുറഞ്ഞെങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് പ്രിയമേറുകയാണ്. വില്‍പ്പനയില്‍ 22% വിഹിതമാണ് റെഗുലര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉള്ളത്. പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ക്ക് 9 ശതമാനവും വിപണി വിഹിതമുണ്ട്.
മെയ് മാസം അവസാനം വരെ രാജ്യത്ത് 77,453 കാറുകളുടെ വില്‍പ്പനയാണ് നടന്നത്. 11,479 കാറുകള്‍ വില്‍പ്പന നടത്തി ടൊയോട്ട തന്നെയാണ് രാജ്യത്ത് മുന്നിട്ട് നില്‍ക്കുന്നത്. 8,332 വില്‍പ്പനകളോടെ ഫോക്‌സ് വാഗണ്‍ രണ്ടാം സ്ഥാനത്തും, 8,012 എണ്ണതോടെ സ്‌കോഡ മൂന്നാം സ്ഥാനത്തുമാണ്.