ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുകയും, ഗര്‍ഭിണിയായിരിക്കെ യോനിയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് 12 വര്‍ഷം തടവ്. യുവതിയുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് കാരണം പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത 46-കാരനായ പ്രതിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്. ഇയാൾ മറ്റ് ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ല എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായത്.
2020 ജൂലൈ മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ കാവനിലെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പ്രതി യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. അതേസമയം വിചാരണയ്ക്കിടെ തെറ്റ് അംഅഗീകരിക്കാന്‍ മടിച്ച പ്രതി, പശ്ചാത്താപിക്കാനും ശ്രമിച്ചില്ല. ഇക്കാര്യം കോടതി പ്രത്യേകം രേഖപ്പെടുത്തി.
വലിയ സ്വപ്നങ്ങളോടെ വിവാഹജീവിതത്തിലെത്തിയ തനിക്ക് ദുഃസ്വപ്‌നങ്ങളാണ് പകരം ലഭിച്ചതെന്ന് ഉപദ്രവത്തിന് ഇരയായ യുവതി കോടതിയില്‍ പറഞ്ഞു. തന്നെ ശരീരികമായും, മാനസികമായും തടവിലാക്കുകയായിരുന്നു പ്രതി എന്നും അവര്‍ പറഞ്ഞു. അതേസമയം അധികൃതരില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് യുവതി നന്ദി പറയുകയും ചെയ്തു