വടക്കൻ അയർലണ്ടിൽ വയോധിക മരിച്ച സംഭവത്തിൽ 85-കാരൻ അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധിക മരിച്ച സംഭവത്തില്‍ 85-കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് Bangor-ലെ Hawthorne Court-ലുള്ള വീട്ടില്‍ Patricia ‘Patsy’ Aust എന്ന 82-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച 85-കാരനായ ഒരാളെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

Share this news

Leave a Reply

%d bloggers like this: