അയർലണ്ടിലെ ജനങ്ങൾ ഏറ്റവുമധികം വിശ്വസിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥികളെ; സർവേ ഫലം പുറത്ത്

അയര്‍ലണ്ടില്‍ കൗണ്‍സില്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തതിന് പിന്നാലെയുള്ള ജനാഭിപ്രായ വോട്ടെടുപ്പില്‍ താഴേയ്ക്ക് വീണ് Sinn Fein. ഏറ്റവും പുതിയ Sunday Independent/Ireland Thinks സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 22% ജനങ്ങളുടെ പിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിക്കുള്ളത്.

സൈമണ്‍ ഹാരിസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ജനപിന്തുണയില്‍ വലിയ നേട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന Fine Gael-നും 22% പേരുടെ പിന്തുണയാണുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധിച്ച് Sinn Fein-ന് സമാനമായ പിന്തുണയാണ് ഇത്തവണ Fine Gael നേടിയിരിക്കുന്നത്.

അതേസമയം രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും അധികം പിന്തുണയാണ് നിലവില്‍ സ്വതന്ത്രര്‍ നേടിയിരിക്കുന്നത്. 23% ജനപിന്തുണ നേടിയ സ്വതന്ത്രരാണ് രാഷ്ട്രീയരംഗത്ത് ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍.

രാജ്യത്തെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

Fianna Fáil- 17%
Social Democrats- 5%
Green Party- 4%
Aontú- 3%
Labour Party-3%
Solidarity-People Before Profit- 2%

Share this news

Leave a Reply

%d bloggers like this: