ഡബ്ലിന്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജിതിന്‍ റാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സാന്നിദ്ധ്യമറിയിച്ച് കായികവകുപ്പ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം നടന്ന പ്രചരണപരിപാടികള്‍ക്കിടെ മന്ത്രി മാര്‍ട്ടിനൊപ്പം ഡബ്ലിന്‍ വെസ്റ്റ് ടിഡിയായ ഫ്രാന്‍സസ് ഡഫിയും ജിതിന് പിന്തുണയറിയിച്ചു. Airlie Park-ല്‍നടന്ന പരിപാടിയില്‍ മന്ത്രിയുടെ സജീവസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അയര്‍ലണ്ടിലെ ജനപ്രതിനിധിയാകാനുള്ള മുന്നേറ്റത്തിന് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി സ്ഥാനാര്‍ത്ഥി ജിതിന്‍ റാം പറഞ്ഞു. ജൂണ്‍ 7-ന് വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാം നമ്പറില്‍ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.