ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുൻ ജഡ്‌ജിന്‌ അയർലണ്ടിൽ തടവ് ശിക്ഷ

ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുന്‍ ജഡ്ജിന് നാല് വര്‍ഷം തടവ് ശിക്ഷ. മുന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് ആയിരുന്ന Gerard O’Brien (59) ആണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.

കൗണ്ടി ടിപ്പററിയിലെ Thurles-ലുള്ള Slievenamon Road, Old School House സ്വദേശിയാണ് പ്രതിയായ Gerard O’Brien. വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ Central Criminal Court ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ ഇയാള്‍ക്ക് സര്‍ക്യൂട്ട് കോടതി ജഡ്ജ് സ്ഥാനം രാജിവെക്കേണ്ടതായി വന്നു.

1991 മാര്‍ച്ച് മുതല്‍ 1997 നവംബര്‍ വരെയുള്ള കാലയളവില്‍ ഡബ്ലിനിലെ CBC Monkstown-ല്‍ അദ്ധ്യാപകനായി ജോലി ചെയ്യവേയാണ് ഇയാള്‍ ആറ് ചെറുപ്പക്കാരെ ലൈംഗികമായി ഉപദ്രവിച്ചത്. 17 മുതല്‍ 24 വരെ പ്രായക്കാരായിരുന്ന പൂര്‍വ്വവിദ്യാത്ഥികളായിരുന്നു ഇരകള്‍.

2015-ലായിരുന്നു പ്രതി ജഡ്ജായി നിയമിതനായത്. പീഡനാരോപണം വന്നതോടെ നീണ്ട അവധിയിലായിരുന്നു പ്രതി.

Share this news

Leave a Reply

%d bloggers like this: