അയർലണ്ടിൽ സഖ്യകക്ഷി സർക്കാർ വീണ്ടും അധികാരത്തിലെത്തുമോ? അഭിപ്രായ സർവേകളിൽ Sinn Fein-ന് തിരിച്ചടി

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ്. ഏറ്റവും പുതിയ Sunday’s Business Post Red C Poll-ല്‍ നാല് പോയിന്റ് കുറഞ്ഞ് 23 ശതമാനത്തിലേയ്ക്ക് താഴ്ന്നിരിക്കുകയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിയുടെ ജനപിന്തുണ. എങ്കിലും നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി Sinn Fein തന്നെയാണ്.

മറുവശത്ത് ഭരണകക്ഷിയായ Fine Gael-ന്റെ പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 22% ആയി. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന് 15% പേരുടെ പിന്തുണയാണുള്ളത്. മുന്‍ പോളിനെക്കാള്‍ 1 പോയിന്റാണ് ഇത്തവണ വര്‍ദ്ധിച്ചത്.

ഗ്രീന്‍ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ പോയിന്റ് വീതം വര്‍ദ്ധിച്ച് നിലവില്‍ 4% ജനപിന്തുണയാണുള്ളത്.

മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

People Before Profit-Solidarity- 3% (1 പോയിന്റ് വര്‍ദ്ധന)

Aontú- 3% (1 പോയിന്റ് കുറഞ്ഞു)

സ്വതന്ത്രരും, മറ്റുള്ളവരും- 19%

മെയ് 17 മുതല്‍ 23 വരെയുള്ള തീയതികളിലാണ് പോളിങ് നടന്നത്. Sinn Fein-ന്റെ പിന്തുണ ഈ വര്‍ഷം നടത്തിയ പല പോളുകളിലും തുടര്‍ച്ചയായി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിലും നിലവിലെ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

Share this news

Leave a Reply

%d bloggers like this: