അഭിമാനം! ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ 12-ആം സ്ഥാനത്ത് ഡബ്ലിൻ

ഓക്‌സ്ഫര്‍ഡ് എക്കണോമിക്‌സിന്റെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ 12-ആം സ്ഥാനം നേടി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍. ലോകത്തെ ആയിരത്തില്‍പരം നഗരങ്ങളില്‍ നിന്നുമാണ് 2024-ലെ പട്ടികയില്‍ ഡബ്ലിന്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സാമ്പത്തികാവസ്ഥ, ഭരണനിര്‍വ്വഹണം, മാനവവിഭവശേഷി, പരിസ്ഥിതി, ജീവിതനിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

യുഎസ് നഗരമായ ന്യൂയോര്‍ക്ക് ആണ് പട്ടികയില്‍ ഒന്നാമത്. ബ്രിട്ടന്റെ തലസ്ഥാനമായ യു.കെ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് യുഎസിലെ തന്നെ സാന്‍ ജോസും നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയും, ഫ്രഞ്ച് തലസ്ഥാനമായ പാരിസുമാണ്.

സാമ്പത്തിക സ്ഥിയില്‍ 33-ആം റാങ്കും, മാനവവിഭവശേഷിയില്‍ 16-ഉം, ജീവിതനിലവാരത്തില്‍ 67-ഉം, പരിസ്ഥിയില്‍ 17-ഉം, ഭരണനിര്‍വ്വഹണത്തില്‍ 51-ഉം റാങ്കുമാണ് ഡബ്ലിന്‍ നേടിയിരിക്കുന്നത്. നിരവധി യൂണിവേഴ്‌സിറ്റികള്‍, ആളൊന്നിനുള്ള ഉയര്‍ന്ന ജിഡിപി, ഗുണമേന്മയുള്ള വായു ലഭ്യത എന്നിവയാണ് ഡബ്ലിന്റെ ശക്തി. അതേസമയം സാമ്പത്തിക അസ്ഥിരത, ഉയര്‍ന്ന താമച്ചെലവ്, കുറഞ്ഞ സാമ്പത്തിക വൈവിദ്ധ്യം എന്നിവയാണ് പോരായ്മകള്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയാണ് മെച്ചപ്പെട്ട റാങ്കിങ് നേടിയിരിക്കുന്നത്. തലസ്ഥാനനഗരം 350-ആം സ്ഥാനം നേടിയപ്പോള്‍ ബെംഗളൂരു 411, മുംബൈ 427, ചെന്നൈ 472 എന്നിങ്ങനെയാണ് മറ്റ് റാങ്കിങ്ങുകള്‍. കേരളത്തിലെ കൊച്ചി 521, തൃശ്ശൂര്‍ 550 എന്നിങ്ങനെയും റാങ്കുകള്‍ നേടി. ഹൈദരാബാദ് 564-ആം സ്ഥാനത്താണ്.

Share this news

Leave a Reply

%d bloggers like this: