കോര്‍ക്ക് നഗരത്തിലെ വീട്ടില്‍ സ്ത്രീ മരിച്ച നിലയില്‍. Joyce O’Mahony എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച Lough പ്രദേശത്തെ Brookfield Lawn-ലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം 60-ലേറെ പ്രായമുള്ള ഇവരുടെ മൃതദേഹത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇവരുടെ പിതാവ് 2010-ലും, മാതാവ് 2021-ലും മരണപ്പെട്ടിരുന്നു. വീട്ടിലെ സാധനങ്ങളുടെയും മറ്റും സ്ഥിതി കണക്കാക്കിയതില്‍ നിന്നും 2022-ല്‍ എപ്പോഴോ ആയിരുന്നു Joyce മരണം എന്നാണ് നിഗമനം. ഇവരുടെ വീടിന് സമീപം പെസ്റ്റ് കണ്‍ട്രോളിന് എത്തിയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. Joyce-ന്റെ വീട്ടില്‍ നിന്നുമാണ് ക്ഷുദ്രജീവികള്‍ എത്തുന്നതെന്ന് സംശയം തോന്നിയ സംഘം അടച്ചിട്ട വീട് പരിശോധിക്കുകയായിരുന്നു.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Joyce അധികം പുറത്തിറങ്ങാത്ത പ്രകൃതമായിരുന്നു. പല അയല്‍ക്കാരും വിചാരിച്ചിരുന്നത് ഇവര്‍ അയര്‍ലണ്ടിന് പുറത്തേയ്ക്ക് പോയെന്നായിരുന്നു. അതേസമയം വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതായി തെളിവില്ല. അതിനാല്‍ സ്വാഭാവിക മരണമായാണ് കണക്കാക്കുന്നത്.