ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് റെക്കോർഡ് ലാഭം; ലാഭത്തുക 32% വർദ്ധിച്ച് 1.92 ബില്യൺ യൂറോ ആയി

ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് ഒരു വര്‍ഷത്തിനിടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 34% വര്‍ദ്ധിച്ച് റെക്കോര്‍ഡ് നിരക്കായ 1.92 ബില്യണ്‍ യൂറോയില്‍ എത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം വരുന്ന വേനല്‍ക്കാലത്ത് വലിയ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ ഉണ്ടായിരുന്നതിന് സമാനമായതോ, ചെറിയ രീതിയിലുള്ളതോ ആയ വര്‍ദ്ധന മാത്രമേ തങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് Rynair-ന്റെ പക്ഷം. തങ്ങള്‍ നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്ന ബോയിങ് വിമാനങ്ങളില്‍ 23 എണ്ണത്തിന്റെ ഡെലിവറി ജൂലൈയില്‍ മാത്രമേ നടക്കൂ എന്നതാണ് ഇതിന് ഒരു കാരണമെന്നും കമ്പനി വിശദീകരിക്കുന്നു.

ഏറ്റവുമധികം യാത്രക്കാര്‍ ഉപയോഗിക്കുന്ന യൂറോപ്പിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വീസ് കൂടിയാണ് ഐറിഷുകാരനായ Michael O’Leary മേധാവിയായ Ryanair. 2024 സാമ്പത്തിക വര്‍ഷത്തില്‍ Ryanair-ല്‍ യാത്രക്കാരുടെ എണ്ണം 9% വര്‍ദ്ധിച്ച് 183.7 മില്യണ്‍ യൂറോ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷം അഞ്ച് പുതിയ ബേസുകളും, സമ്മര്‍ സീസണില്‍ 200-ലധികം പുതിയ റൂട്ടുകളും കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്ധനച്ചെലവില്‍ 32% വര്‍ദ്ധന വന്നതായും കമ്പനി പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: