കൗണ്ടി ലൂവില്‍ 768,000 യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച Castlebellingham-ല്‍ നടത്തിയ പരിശോധനയിലാണ് 80,000 യൂറോ വിലവരുന്ന കഞ്ചാവ് ചെടികളും, ഇതിന് പുറമെ 28 കിലോഗ്രാം കഞ്ചാവ് ഹെര്‍ബും കണ്ടെടുത്തത്. ഇതിന് 580,000 യൂറോ വിലവരും.
Dundalk-ല്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ 8,000 യൂറോയുടെ കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഒപ്പം 100,000 യൂറോയുടെ കഞ്ചാവ് ഹെര്‍ബും പിടിച്ചെടുത്തു.
സംഭവങ്ങളില്‍ മൂന്ന് പുരുഷന്മാരെ ഗാര്‍ഡ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.