കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു. അയർലൻഡിൽ വിവിധ കൗണ്ടികളിൽ നിന്നുള്ള 15 അംഗ കൗൺസിൽ ബോഡിയെ നയിക്കുന്നത് ശ്രീ. അനസ് സയിദും (ചെയർമാൻ) ശ്രീ. ഫമീർ സി.കെ യും (ജനറൽ സെക്രട്ടറി) ആണ്.
മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാർദം, സാർവ്വത്രിക സ്‌നേഹം എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും അയർലണ്ടിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നതും കൗൺസിലിന്റെ പ്രധാന ദർശനങ്ങളിൽ ഒന്നാണ്. കൂടാതെ കമ്മ്യൂണിറ്റി മെമ്പേഴ്സിന്റെ സാമൂഹികവും, സംസ്കാരികവുമായ ക്ഷേമവും,ഉന്നമനവും കൗൺസിലിന്റെ പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണ്.
കൗൺസിലിന്റെ ഭാവി പരിപാടികളിൽ വിവിധതരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളും, ആരോഗ്യ, വിദ്യാഭ്യാസ-സാംസ്കാരിക മേഖലയെ സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ശില്പശാലകളും നടത്തുവാനും കൗൺസിൽ ബോഡി തീരുമാനിച്ചിട്ടുണ്ട്.