അയർലണ്ടിലെ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിനം ഇന്ന്

അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്. രാജ്യത്ത് നിയമപരമായി താമസിക്കുന്ന എല്ലാവര്‍ക്കും പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതും, നിരവധി ഇന്ത്യക്കാരടക്കം മത്സരിക്കുന്ന കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താവുന്നതുമാണ്.

വോട്ട് ചെയ്യാന്‍ അര്‍ഹരായ എല്ലാവരും ഇന്ന് തന്നെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, അഭിമാനകരമായ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകണമെന്നും ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ജിതിന്‍ റാം അഭ്യര്‍ത്ഥിച്ചു.

Voter.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കിയാല്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. രജിസ്‌ട്രേഷനിടെ അഡ്രസ് നല്‍കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ അഡ്രസ് തന്നെ നല്‍കാനും ശ്രദ്ധിക്കുക. PPS നമ്പറും നല്‍കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: