ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങൾ ഉണ്ടായി: റിപ്പോർട്ട് പുറത്ത്

ആസ്ട്രാസെനിക്കയുടെ കോവിഡ് വാക്‌സിന് പിന്നാലെ ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായതായി പഠനഫലം. ഭാരത് ബയോടെക് പുറത്തിറക്കിയ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 926 പേരെയാണ് നിരീക്ഷിച്ചത്. ഇതില്‍ 50% പേര്‍ക്കും അണുബാധയുണ്ടായെന്നും, പ്രത്യേകിച്ചും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണുണ്ടായതെന്നും പഠനഫലത്തില്‍ പറയുന്നു. ഇതിന് പുറമെ ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ എന്നിവയും കണ്ടെത്തി. ചിലരില്‍ ഹൈപ്പോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം എന്നിവയും ഉണ്ടായി.

നേരത്തെ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നവരെയാണ് പാര്‍ശ്വഫലം കാര്യമായി ബാധിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആസ്ട്രാസെനിക്കയുടെ പാര്‍ശ്വഫലങ്ങള്‍ തുറന്നുസമ്മതിച്ചതിന് പിന്നാലെ യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ആഗോളമായി തങ്ങളുടെ വാക്‌സിന്‍ വില്‍പ്പന നിര്‍ത്തുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ഇത് ആവശ്യക്കാര്‍ കുറഞ്ഞത് കാരണമാണെന്നാണ് വിശദീകരണം.

Share this news

Leave a Reply

%d bloggers like this: