മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം; ഷൂട്ടിംഗ് ജൂൺ 10-ന് ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 10-ന് ആരംഭിക്കും. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധായക വേഷമണിയുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിക്കമ്പനി തന്നെയാണ്.

തമിഴിൽ ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോൻ മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്. ചിത്രത്തിൽ നയൻ‌താര നായികയായി എത്തിയേക്കും എന്നാണ് റിപ്പോർട്ട്.

അതേസമയം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ മെയ് 23 ന് തിയറ്ററുകളിൽ എത്തുകയാണ്. മിഥുൻ മാനുൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: