അയര്‍ലണ്ടിലെ Back To School Clothing and Footwear Allowance-നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് അടുത്ത മാസം (ജൂണ്‍) ആരംഭിക്കും. നിരവധി പേര്‍ക്ക് ഓട്ടോമാറ്റിക്കായി തന്നെ പേയ്‌മെന്റ് ലഭിക്കുമെങ്കിലും, മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം.
അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നാല് മുതല്‍ 11 വയസ് വരെ 160 യൂറോയും, 12-22 പ്രായക്കാര്‍ക്ക് 285 യൂറോയുമാണ് സഹായമായി ലഭിക്കുക. ഇതില്‍ 18-22 പ്രായക്കാര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളായിരിക്കുകയും വേണം.
ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് സഹായം ലഭിക്കുമോ എന്ന കാര്യം MyWelfare അക്കൗണ്ട് വഴിയോ, പോസ്റ്റ് വഴിയോ സാമൂഹികസുരക്ഷാ വകുപ്പ് അറിയിക്കുന്നതാണ്. അഥവാ ഓട്ടോമാറ്റിക്കായി ലഭിക്കില്ലെങ്കില്‍ https://services.mywelfare.ie/ എന്ന വെബ്‌സൈറ്റ് വഴി സഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
സഹായം ലഭിക്കുന്നത് ആര്‍ക്കൊക്കെ?
മേല്‍ പറഞ്ഞ പ്രായപരിധിയില്‍ പെടുന്ന കുട്ടികള്‍ ഉള്ളവര്‍ക്കും, താഴെ പറയുന്ന സഹായധനങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് Back To School Clothing and Footwear Allowance (BSCFA) ലഭിക്കാന്‍ അര്‍ഹത:
- Deserted Wife’s Benefit.
- Illness Benefit.
- Disablement Benefit.
- Carer’s Benefit.
- Health and Safety Benefit.
- Invalidity Pension.
- Injury Benefit.
- State Pension (Contributory).
- Partial Capacity Benefit.
- Jobseeker’s Benefit.
- Widow’s/Widower’s/Surviving Civil Partner’s Contributory Pension.
- Guardian’s Payment (Contributory).
- Maternity Benefit.
- Adoptive Benefit.
- Blind Person’s Pension.
- Carer’s Allowance.
- Deserted Wife’s Allowance.
- Disability Allowance.
- Working Family Payment.
- Farm Assist.
- State Pension (Non-Contributory).
- One Parent Family Payment.
- Supplementary Welfare Allowance.
- Jobseeker’s Allowance.
- Widow’s Widower’s Surviving Civil Partner’s (Non-Contributory) Pension.
- Guardian’s Payment (Non-Contributory).