കിടക്കാൻ ബെഡ്ഡ് ഇല്ല; അയർലണ്ടിൽ ട്രോളികളിൽ കിടന്ന് ചികിത്സ തേടിയത് 591 രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ അമിതമായ തിരക്ക് പരിഹാരമില്ലാതെ തുടരുന്നു. The Irish Nurses and Midwives Organisation’s (INMO)-ന്റെ കണക്ക് പ്രകാരം ചൊവ്വാഴ്ച രാവിലെ 591 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ഇല്ലാതെ വിഷമിച്ചത്. ഇവര്‍ ട്രോളികളിലും മറ്റുമായാണ് ചികിത്സ തേടുന്നതെന്നും സംഘന വ്യക്തമാക്കുന്നു. ബെഡ്ഡ് ലഭിക്കാത്ത രോഗികളില്‍ 405 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.

ട്രോളികളില്‍ ചികിത്സ തേടിയ രോഗികള്‍ ഏറ്റവുമധികം ഉള്ളത് University Hospital Limerick (UHL)-ല്‍ ആണ്. ചൊവ്വാഴ്ച മാത്രം 105 പേരാണ് ഇവിടെ ഇത്തരത്തില്‍ ചികിത്സ തേടിയത്. 54 രോഗികളുമായി Cork University Hospital ആണ് രണ്ടാമത്. മൂന്നാമതുള്ള Letterkenny University Hospital-ല്‍ 47 പേരും ഇത്തരത്തില്‍ ട്രോളികളില്‍ കിടത്തി ചികിത്സിക്കപ്പെട്ടു.

മെയ് മാസത്തില്‍ ഇതുവരെ ബെഡ്ഡ് ഒഴിവില്ലാത്തത് കാരണം ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഇതോടെ 3,011 ആയി ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: